ഹൈലൈറ്റ്:
* പല കാരണത്താല്‍ ന്യൂമോണിയ വരാം
* പനി മാറിയാലും അണുബാധ പോകില്ല
* ലക്ഷണങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തണം
നമ്മളുടെ ശ്വാസകോശത്തില്‍ ബാധിക്കുന്ന അണുബാധയാണ് ന്യൂമോണിയയ്ക്ക് കാരണമാകുന്നത്. ശ്വാസകോശത്തില്‍
ഗ്യാസ് എക്‌സ്‌ചേഞ്ച് ചെയ്യുന്ന പ്രധാനപ്പെട്ട ഒരു ഭാഗമാണ് പാരന്‍കിമ. ഇവിടെ വെച്ചാണ് നമ്മള്‍ ശ്വസിക്കുന്ന വായുവില്‍ നി
ന്നും ഓക്‌സിഡന്‍ എടുക്കുന്നതും അതുപോലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറംതള്ളുന്നതും. ഈ പാരന്‍കിമയില്‍ അണു
ബാധ ഉണ്ടാകുമ്പോഴാണ് അത് ന്യൂമോണിയ എന്ന അവസ്ഥയിലേയ്ക്ക് എത്തുന്നത്
കാരണങ്ങള്‍
ന്യൂമോണിയ വന്നാല്‍ ശരീരത്തില്‍ പലവിധത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്. അതില്‍ തന്നെ, അതില്‍ തന്നെ
പലര്‍ക്കും ശ്വസിക്കാനുള്ള ബുദ്ധിമുട്ടുകള്‍ പ്രകടമാകുന്നത് സര്‍വ്വ സാധാരണമാണ്. കൂടാതെ, നല്ലപോലെ പനി, അമിതമാ
യിട്ടുള്ള ക്ഷീണം, നെഞ്ചുവേദന, കഫക്കെട്ട് എന്നിവയെല്ലാം തന്നെ ന്യൂമോണിയ വന്നാല്‍ പ്രധാന ലക്ഷണമായി നിങ്ങ
ള്‍ക്ക് കാണാവുന്നതാണ്. ന്യൂമോണിയ വന്നാല്‍ അത് ശ്വാസകോശത്തിന്റെ വീക്കത്തിന് കാരണമാകുന്നുണ്ട്. ചിലപ്പോള്‍,
ബാക്ടീരയ മൂലവും. ചിലര്‍ക്ക് വൈറസ് ബാധ മൂലവും, അതുപോലെ, ചിലര്‍ക്ക് ഫംഗസ് ബാധമൂലവും ന്യൂമോണിയ വരാന്‍
സാധ്യതയുണ്ട്. അതിനാല്‍ രോഗത്തിന്റെ കാരണം കണ്ടെത്തിയതിന് ശേഷമാണ് ചികിത്സയും നിര്‍ണ്ണയിക്കുന്നത്.ബാക്ടീരി
യ മൂലമാണ് നിങ്ങള്‍ക്ക് ന്യൂമോണിയ വന്നതെങ്കില്‍ അതിന് പൊതുവില്‍ ആന്റിബയോട്ടിക്കുകളാണ് നല്‍കുക. വൈറസ്
മൂലമാണ് രോഗം വന്നതെങ്കില്‍ ആന്റിവൈറല്‍ മരുന്നുകളും അതുപോലെ, ഫംഗസ് മൂലമാണ് വരുന്നതെങ്കില്‍ ആന്റിഫം
ഗല്‍ മരുന്നുകളും നല്‍കുന്നു.
ലക്ഷണങ്ങള്‍
തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തി കൃത്യമായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ അത് രോഗത്തിന്റെ തീവ്രത വര്‍ദ്ധി
ക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ഈ രോഗം വന്നാല്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതും
അനിവാര്യമാണ്. ഇല്ലെങ്കില്‍ ലക്ഷണങ്ങള്‍ കൂടാനും സാധ്യത കൂടുന്നു. ന്യൂമോണിയ വന്നാല്‍, പനി, ശ്വാസംമുട്ട്, നെഞ്ചു
വേദന, മൂക്കൊലിപ്പ്, തലവേദന, കഠിനമായ പേശിവേദന, വിശപ്പ് കുറവ് എന്നിവങ്ങനെയുള്ള ലക്ഷണങ്ങള്‍ നിങ്ങള്‍ കണ്ട്
വന്നാല്‍ നിങ്ങള്‍ വേഗത്തില്‍ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. ചിലര്‍ പനി കുറഞ്ഞാല്‍ അണുബാധ കുറഞ്ഞു
എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, അണുബാധ വിട്ടുമാറിയില്ലെങ്കില്‍ അത് ശ്വാസകോശത്തെ കാര്യമായി ബാധിക്കാ
നും കാരണമാകുന്നു.
സാധ്യത
കോവിഡ് രോഗം വന്നപ്പോള്‍ നിരവധി ആളുകള്‍ക്കാണ് ന്യുമോണിയയും വന്നത്. അഥായത്, നിങ്ങളുടെ ചുറ്റുപാടില്‍ ഏ
തെങ്കിലും തരത്തിലുള്ള അണുബാധ, അല്ലെങ്കില്‍ ഫംഗല്‍ ബാധ വന്നിട്ടുണ്ടെങ്കില്‍ അത് ന്യൂമോണിയയിലേയ്ക്ക് നയിക്കാം
. ചിലര്‍ക്ക് ഈ രോഗം വന്നാല്‍ വേഗത്തില്‍ മാറാം. എന്നാല്‍ ചിലര്‍ ആശുപത്രിയില്‍ ദീര്‍ഘകാലം ചിലവഴിക്കേണ്ട അവസ്ഥ
യും വരാറുണ്ട്. കൂടാതെ, ഇത്തരത്തില്‍ പകര്‍ച്ചവ്യാധികളിലൂടെ ലഭിക്കുന്ന ന്യൂമോണിയ ഏറ്റവും അധികം ബാധിക്കുന്നത്
പ്രമേഹരോഗികള്‍ക്കാണ്. ചിലപ്പോള്‍ മണരത്തിന് വരെ ഇത് കാരണമായേക്കാം. അതിനാല്‍ നിങ്ങള്‍ക്ക് ന്യൂമോണിയുടേതാ
യ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണിക്കുക എന്നതാണ് ആദ്യപടി. അതിന് ശേഷം ഡോക്ടര്‍ നിങ്ങളുടെ രോഗത്തിന്റെ
അവസ്ഥയ്ക്കനുസരിച്ച് ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ സഹായത്തോടെ രോഗിയെ രക്ഷപ്പെടുത്താന്‍ സഹായിക്കു
ന്നു.