കേരളത്തില്‍ ചിക്കന്‍ പോക്‌സ് കേസുകള്‍ വര്‍ദ്ധിയ്ക്കുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. 6000ളം ചിക്കന്‍പോക്‌സ്
കേസുകളും 9 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. കടുത്ത ചൂടാണ് ഒരു കാരണമെന്ന് പറയാം. ഈ കാലാവസ്ഥ
ചിക്കന്‍പോക്‌സ് കീടാണുക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകുന്നു. ഇത് വൈറല്‍ ഇന്‍ഫെക്ഷനുകളാണ്. കഴിഞ്ഞ 75 ദിവസ
ങ്ങള്‍ക്കുള്ളില്‍ 6744 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്ന ബാക്ടീരിയയാണ് ഇത് പരത്തുന്നത്.
കുട്ടികളിലും
കുട്ടികളിലാണ് മുതിര്‍ന്നവരിലും ഇതു കണ്ടുവരുന്നുണ്ട്. ചിക്കന്‍പോക്‌സ് ഉള്ളവരില്‍ ഉണ്ടാകുന്ന കുമിളകളില്‍ നിന്നുള്ള
ദ്രാവകത്തിലൂടെയും മൂക്കില്‍ നിന്നുള്ള ദ്രവങ്ങളിലൂടെയുമാണ് ഇത് പടരുന്നത്. പനി, തലവേദന, ക്ഷീണം എന്നിവ
ചിക്കന്‍പോക്‌സ് ലക്ഷണങ്ങളാണ്. പ്രധാന ലക്ഷണം ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ ദ്രാവകം നിറഞ്ഞ കുമിളകളാണ്.
ഇത് വല്ലാതെ ചൊറിച്ചിലുണ്ടാക്കുന്ന ഒന്നു കൂടിയാണ്. കുട്ടികളെ ബാധിയ്ക്കുന്ന ഇത് പ്രതിരോധശേഷി കുറഞ്ഞവരേയും
ഗര്‍ഭിണികളേയും ബാധിയ്ക്കാനുള്ള സാധ്യതയും ഏറെയാണ്.
സ്രവങ്ങളിലൂടെ
രോഗമുള്ളവരുടെ മൂക്കില്‍ നിന്നുള്ള സ്രവങ്ങളിലൂടെയും ചുമയിലൂടെയും തുമ്മലിലൂടെയും ഉള്ള സ്രവങ്ങളിലൂടെയും ഇത്
പടരുന്നു. ഇതല്ലാതെ രോഗിയുടെ ശരീരത്തിലുണ്ടാകുന്ന കുമികളകളിലെ ദ്രാവകം മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വന്നാലും
പടരാന്‍ സാധ്യതയുണ്ട്. അതല്ലാതെ രോഗി ഉപയോഗിയ്ക്കുന്ന വസ്തുക്കളിലൂടെയും സമ്പര്‍ക്കത്തില്‍ വരുന്ന പ്രതലത്തിലൂ
ടെയുമെല്ലാം ഈ രോഗം പടര്‍ന്ന് പിടിയ്ക്കാന്‍ സാധ്യതയേറെയാണ്. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിലൂടെ ഈ വൈറസ്
ശരീരത്തില്‍ പ്രവേശിയ്ക്കാം.
കുമിളകള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ 10-21 ദിവസങ്ങളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പനി, കടുത്ത
തലവേദന, ക്ഷീണം, വിശപ്പുകുറവ് എന്നിങ്ങനെ പല ലക്ഷണങ്ങള്‍ തുടക്കത്തിലുണ്ടാകും. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍
ശരീരത്തില്‍ നിറയെ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടും. ഇവ കഠിനമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നവയാണ്. ഇതിനൊപ്പം
മസില്‍ പെയിന്‍, വയറുവേദന, തൊണ്ടവേദന തുടങ്ങിയ പല ലക്ഷണങ്ങളും ഉണ്ടാകാം.
ചിക്കന്‍പോക്‌സ് വരുന്നത് തടയാന്‍
ചിക്കന്‍പോക്‌സ് വരുന്നത് തടയാന്‍ ചിക്കന്‍പോക്‌സ് വാക്‌സിനേഷന്‍ എടുക്കാം. 12-15 മാസമുള്ള കുട്ടികളില്‍ വാക്‌സി
നെടുക്കാം. 4-6 വയസില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാം. രോഗമുളളമുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുക, വൃത്തി പാലിയ്ക്കുക,
രോഗി ഉപയോഗിച്ചവ അണുനശീകരണം നടത്തിയ ശേഷം മാത്രം ഉപയോഗിയ്ക്കുക, കൈ കഴുകുക, ചുമയ്ക്കുമ്പോഴും
തുമ്മുമ്പോഴും വായും മൂക്കും പൊത്തുക എന്നിവയെല്ലാം ഈ രോഗം തടയാന്‍ സഹായിക്കും.