വയര്‍ ചീര്‍ത്ത് വന്നാല്‍ മിക്കപ്പോഴും ഗ്യാസ് മൂലമാണെന്നാണ് നമ്മള്‍ വിചാരിക്കുക. എന്നാല്‍, ഗ്യാസ് വന്നാല്‍ മാത്രമല്ല,
ചില കാന്‍സറും വയര്‍ ചീര്‍ക്കുന്നതിന് കാരണമാകുന്നു.
പൊതുവില്‍ നമ്മളുടെ വയറിന് പിടിക്കാത്ത ആഹാരങ്ങള്‍ കഴിച്ചാല്‍, അല്ലെങ്കില്‍ ദഹന പ്രശ്‌നങ്ങള്‍ മൂലം നമ്മള്‍ക്ക് വയര്‍
ചീര്‍ക്കാറുണ്ട്. എല്ലാവരും ഗ്യാസ് നിറഞ്ഞതുകൊണ്ടാണ് വയര്‍ ചീര്‍ത്ത് ശ്വാസം മുട്ടിയിരിക്കുന്നത് എന്ന് പറയും. അല്ലെങ്കില്‍
വയറ്റില്‍ നിന്നും കൃത്യമായി മലം പോയില്ലെങ്കിലും ഇത്തരത്തില്‍ വയര്‍ ചീര്‍ക്കല്‍, അല്ലെങ്കില്‍ വയറുവേദന എന്നിവ
ലക്ഷണങ്ങളായി കാണാം. എന്നാല്‍, ചില കാന്‍സര്‍ രോഗങ്ങള്‍ ഉള്ളവരിലും ഇത്തരത്തില്‍ വയര്‍ ചീര്‍ത്തിരിക്കുന്നത്
കാണാവുന്നതാണ്.
കാന്‍സര്‍ വന്നാല്‍ വയര്‍ ചീര്‍ക്കുന്നത് എങ്ങിനെ?
കാന്‍സര്‍ കൃത്യമായി കണ്ടെത്തിയില്ലെങ്കില്‍ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും പടരാന്‍ സാധ്യത കൂടുതലാണ്.
ചിലപ്പോള്‍ ചികിത്സയില്‍ ഇരിക്കുമ്പോള്‍ തന്നെ, കാന്‍സര്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും പടരുന്നു. ഇത്തരത്തില്‍
വയറ്റിലേയ്ക്കും കാന്‍സര്‍ പടര്‍ന്നാല്‍ ഇത് അടിവയറ്റില്‍ ഫ്‌ലൂയിഡ് നിറഞ്ഞിരിക്കുന്നതിനും വയറിന് ഒരു ഭാരവും അതു
പോലെ തന്നെ ചീര്‍മ്മതയും അനുഭവപ്പെടാം. ഇത്തരത്തില്‍ കാന്‍സര്‍ മൂലം വയര്‍ ചീര്‍ത്ത് വരുന്നതിനെ പെരിറ്റോണിയം
എന്നാണ് പറയുന്നത്.
കാരണമാകുന്ന കാന്‍സര്‍
സ്ത്രീകളില്‍ വയര്‍ ചീര്‍ക്കുന്നത് സര്‍വ്വസാധാരണമായ ലക്ഷണങ്ങളില്‍ ഒന്നാണ്. മലാശയ കാന്‍സര്‍, അതുപോലെ തന്നെ
ഗ്യാസ്ട്രിക് കാന്‍സര്‍, മൂത്രാശയത്തിലെ കാന്‍സര്‍ എന്നിവ വരുമ്പോള്‍ സ്ത്രീകളിലും ഇത്തരത്തില്‍ വയര്‍ ചീര്‍ത്തിരിക്കു
ന്നത് കാണാം. അതുപോലെ തന്നെ പുരുഷന്മാരില്‍ വന്‍കുടല്‍ കാന്‍സര്‍, ഗ്യാസ്ട്രിക് കാന്‍സര്‍, ലിവര്‍ കാന്‍സര്‍ എന്നിവയും
വയര്‍ ചീര്‍ക്കുന്നതിന് കാരണമാകുന്നു.
ലക്ഷണങ്ങള്‍
തുടര്‍ച്ചയായി വയര്‍ ചീര്‍ത്തിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍, ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ
തന്നെ ആഹാരം കുറച്ച് കഴിക്കുമ്പോഴേയ്ക്കും വയര്‍ നിറഞ്ഞ അനുഭൂതി തോന്നുന്നത്, വിശപ്പില്ലായ്മ തോന്നുക, അതുപോലെ
തന്നെ ശരീരഭാരം കുറയുന്നത്, അടിവയറ്റില്‍ അനുഭവപ്പെടുന്ന കഠിനമായ വേദന, ഛര്‍ദ്ദിക്കന്‍ തോന്നല്‍, മലത്തില്‍ രക്തം
കാണുന്നത്, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാന്‍ തോന്നുന്നതെല്ലം തന്നെ ഇതിന്റെ ലക്ഷണങ്ങളാണ്.
ചികിത്സ
തുടര്‍ച്ചയായി വയര്‍ചീര്‍ത്തിരിക്കുന്നതായി നിങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.
ആള്‍ട്രാസൗണ്ട്, എന്‍ഡോസ്‌കോപ്പി പോലെയുള്ള പരിശോധനകള്‍ വഴി കാന്‍സര്‍ മൂലമാണോ വയര്‍ ചീര്‍ക്കുന്നത് എന്ന്
മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ അടിവയറ്റില്‍ അടിഞ്ഞ് കിടക്കുന്ന അമിതമായിട്ടുള്ള ഫ്‌ലൂയിഡ് കളയാനും
ഇത് സഹായിക്കും.