അതിവേഗത്തിൽ ഓടികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പലപ്പോഴും ആളുകൾ ആരോഗ്യം ശ്രദ്ധിക്കാതെ പോകാറുണ്ട്.
ശരിയല്ലാത്ത രീതിയിലുള്ള ഭക്ഷണക്രമമാണ് പലപ്പോഴും ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. വിശപ്പും അതുപോലെ
കുടലിൻ്റെ ആരോഗ്യവുമൊക്കെ മോശമാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മാനസിക സമ്മർദ്ദവും. സ്ട്രെസും
ഉത്കണ്ഠയുമൊക്കെ വിശപ്പിനെ വളരെയധികം ബാധിക്കാറുണ്ട്. സമ്മർദ്ദം എങ്ങനെയാണ് വിശപ്പിനെ ബാധിക്കുന്നതെന്നും
അതിൻ്റെ ലക്ഷണങ്ങളും നോക്കാം.
വിശപ്പിലെ മാറ്റങ്ങൾ
സമ്മർദ്ദം പല തരത്തിലാണ് വിശപ്പിനെ ബാധിക്കുന്നത്. വിശപ്പ് കൂട്ടാനും കുറയ്ക്കാനും സമ്മർദ്ദത്തിന് കഴിയാറുണ്ട്.
സമ്മർദ്ദത്തിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോൺ ആണ് വിശപ്പിൻ്റെ വ്യതിയാനങ്ങൾക്ക് കാരണമാ
കുന്നത്. ചിലർ ഈ സമയത്ത് അമിതമായി കഴിക്കുകയും മറ്റ് ചിലർ കഴിക്കാതിരിക്കുകയും ചെയ്യും. അമിതമായി
കഴിക്കുന്നത് വണ്ണം കൂടാൻ കാരണമാകുന്നു. അതുപോലെ കഴിക്കാതിരിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം.
ദഹന പ്രശ്നങ്ങൾ
മാനസിക സമ്മർദ്ദം കൂടുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ദഹന സംബന്ധമായി ഉള്ളവ. വയറിളക്കം,
മലബന്ധം, വയർ വീർക്കൽ തുടങ്ങി പല പ്രശ്നങ്ങളും ഈ സമയത്ത് ഉണ്ടാകാം. ഇതിൻ്റെ കാരണം ശരിയല്ലാത്ത
കുടലിൻ്റെ ചലനങ്ങളും അതുപോലെ രക്തയോട്ടവുമാണ്. മറ്റൊരു കാരണങ്ങളുമില്ലാതെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ
തീർച്ചയായും മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമാകാം കാരണം.
ഇഷ്ടമുള്ളത് കഴിക്കാൻ കൊതി
ഇത് മറ്റൊരു പ്രധാന ലക്ഷണമാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത് നല്ല കാര്യമാണെങ്കിലും പലപ്പോഴും സമ്മർദ്ദം കൂടു
മ്പോൾ ഇത് അമിതമാകാനുള്ള സാധ്യത കൂടുതലാണ്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ കൊതി തോന്നിപ്പിക്കാൻ സ്ട്രെസിന്
കഴിയും. പ്രത്യേകിച്ച് മധുരമുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ ആയിരിക്കും ഇതിൽ മികതും.
മനസിനെ ഇത് ശാന്തമാക്കുമെങ്കിലും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാറുണ്ട്.
ശാരീരിക പ്രശ്നങ്ങൾ
പല തരത്തിലുള്ള ശാരീരി ബുദ്ധിമുട്ടുകൾ ഈ ഘട്ടത്തിലുണ്ടാകാം. ഓക്കാനം, ഛർദ്ദിൽ, നെഞ്ചെരിച്ചിൽ തുടങ്ങിയവയാണ്
ഇതിൽ ചിലത്. തുടർച്ചയായുള്ള സമ്മർദ്ദം പലപ്പോഴും ഓക്കാനത്തിനും ഛർദ്ദിലിനും കാരണമാകാറുണ്ട്. ഭക്ഷണം
കഴിക്കാതിരിക്കുമ്പോൾ വയറിനുള്ളിൽ അമിതമായ ആസിഡ് ഉണ്ടാകുകയും ഇത് പിന്നീട് നെഞ്ചിരിച്ചിൽ പോലെയുള്ള
പ്രശ്നങ്ങൾക്കും കാരണമാകുന്നു.