കാൻസറിനെ നേരത്തെ തിരിച്ചറിയാം, എന്താണ് പ്രീ-കാൻസർ ലക്ഷണങ്ങൾ....

Oct 07, 2025

കാൻസറിനെ നേരത്തെ തിരിച്ചറിയാം, എന്താണ് പ്രീ-കാൻസർ ലക്ഷണങ്ങൾ....

ലോകത്ത് ഏറ്റവും കൂടുതൽ ഭയപ്പെടുന്ന ഒരു രോ​ഗാവസ്ഥയാണ് അർബുദം. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന്റെ ഒരു പ്രധാന കാരണം കൂടിയാണ് കാൻസർ. ശരീരത്തിന്റെ ഏതു ഭാ​ഗത്തും കാൻസർ കോശങ്ങൾ വികസിക്കാം. നമ്മുടെ ശരീരത്തിൽ വ്യത്യസ്ത തരം കോശങ്ങളുണ്ട്. അവ സാധാരണ പ്രവർത്തനം നിലനിർത്താൻ ഒരു ദിവസം പല തവണ വികസിക്കുകയും പെരുകുകയും ചെയ്യുന്നു. എന്നാൽ ഇടയ്ക്കിടെ ഈ കോശവിഭജനത്തെ ബാധിക്കുകയും അസാധാരണമായി കോശ വളർച്ച സംഭവിക്കുകയും ചെയ്യുന്നതാണ് പിന്നീട് കാൻസർ ആയി വികസിക്കുന്നത്.

ശരീരത്തിന്റെ ഏതെങ്കിലുമൊരു ചെറിയ ഭാ​ഗത്തോ അവയവത്തിലെയോ പ്രത്യക്ഷപ്പെടുകയും പിന്നീട് മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് രോ​ഗാവസ്ഥയെ അപകടകാരിയാക്കുന്നത്. എന്നാൽ വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ച കാൻസർ ചികിത്സാരം​ഗത്തിലും പുരോ​ഗതിയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ കാൻസർ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുറയുന്നില്ല. അതിന്റെ പ്രധാന കാരണം പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതും രോ​ഗനിർണയം വൈകുന്നതുമാണ്.

കാൻസർ പലതരമുണ്ട്. മിക്ക കാൻസർ കേസുകളിലും ശരീരം ലക്ഷണങ്ങൾ പ്രകടമാക്കാറുണ്ട്. എന്നാൽ രോ​ഗികൾ അത് തിരിച്ചറിയാതെ പോകുന്നത് രോ​ഗാവസ്ഥ വളഷാക്കുന്നുവെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

എന്താണ് പ്രീ-കാൻസർ ലക്ഷണങ്ങൾ
കാൻസർ സാധ്യതയുള്ളതായി സൂചിപ്പിക്കുന്ന പ്രാരംഭ ലക്ഷണങ്ങളാണ് പ്രീ-കാൻസർ ലക്ഷണങ്ങൾ (Precancerous symptoms). ഇത് വളരെ സൂഷ്മമായിരിക്കും. എന്നാൽ നീണ്ടുനിൽക്കുന്നതുമായിരിക്കാം. ​ഗ്യാസിന്റെ പ്രശ്നമായിരിക്കാം, പനിയുടെ ലക്ഷണമായിരിക്കാമെന്ന് കരുതി ഇവ അവ​ഗണിക്കുന്നു. എന്നാൽ കരൾ, പാൻക്രിയാറ്റിക് കാൻസറുകൾക്ക് പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല.

  • വിട്ടുവിട്ടുള്ള വയറു വേദന,

  • രക്തസ്രാവം,

  • മലവിസർജ്ജനത്തിലോ മൂത്രസഞ്ചിയിലോ ഉള്ള മാറ്റങ്ങൾ,

  • വിശപ്പില്ലായ്മ,

  • ശരീരഭാരം കുറയുക,

  • വയറു സ്തംഭനം,

  • തുടർച്ചയായ ചുമ,

  • ഭക്ഷണം ഇറക്കുമ്പോൾ ബുദ്ധിമുട്ട് അല്ലെങ്കിൽ രുചിക്കുറവ്,

  • മറുകുകളിലോ ചർമത്തിലോ ഉള്ള മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടാം.

ഈ ലക്ഷണങ്ങളിൽ പലതും മറ്റ് അവസ്ഥകൾ മൂലവും ഉണ്ടാകാം. എന്നാൽ അൾട്രസൗണ്ട് പരിശോധിക്കുന്നതിലൂടെ രോ​ഗസാധ്യത മനസിലാക്കാൻ സാധിക്കും. പ്രീ കാൻസർ ലക്ഷണങ്ങൾ നേരത്തേ കണ്ടെത്തുന്നതും ചികിത്സിക്കുന്നതും കാൻസറിനെ അതിജീവിക്കാൻ സഹായിക്കും.

← Back to Articles
Book Now
Lab Result