അലര്‍ജിയോ ജലദോഷമോ ആണെന്ന് തെറ്റിദ്ധരിക്കരുത്, കുട്ടികള്‍ക്കിടയില്‍ 'വോക്കിങ് ന്യൂമോണിയ' വര്‍ധിക്കുന്നു,

Oct 07, 2025

അലര്‍ജിയോ ജലദോഷമോ ആണെന്ന് തെറ്റിദ്ധരിക്കരുത്,  കുട്ടികള്‍ക്കിടയില്‍ 'വോക്കിങ് ന്യൂമോണിയ' വര്‍ധിക്കുന്നു,

കാലാവസ്ഥ മാറി തുടങ്ങിയതോടെ കുട്ടികള്‍ക്കിടയില്‍ വോക്കിങ് ന്യൂമോണിയ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 
പ്രധാനമായും ബാക്ടീരിയ, വൈറസ്, ഫംഗസ് മൂലമുണ്ടാകുന്ന ഒരു ശ്വാസകോശ അണുബാധയാണ് വോക്കിങ് ന്യൂമോണിയ.
വോക്കിങ് ന്യൂമോണിയ സാധാരണ ന്യൂമോണിയ പോലെ തീവ്രമല്ല. അതുകൊണ്ട് തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് വലിയരീതിയില്‍ ബാധിക്കണമെന്നില്ല. ജലദോഷം, അലര്‍ജി എന്നൊക്കെ തെറ്റിദ്ധരിക്കാനും സാധ്യത കൂടുതലാണ്.ഇത് പകരുന്ന രോഗമായതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗലക്ഷണങ്ങൾ പുറത്തുവരാൻ വൈകുമെന്നതാണ് ന്യൂമോണിയയിൽ നിന്ന് ഇതിനുള്ള വ്യത്യാസം.

ലക്ഷണങ്ങള്‍
തൊണ്ട വേദന, ക്ഷീണം, നെഞ്ചു വേദന, നേരിയ പനി, ചുമ, തുമ്മല്‍, തലവേദന എന്നിവയാണ് വോക്കിങ് ന്യൂമോണിയയുടെ ലക്ഷണങ്ങള്‍. 
ചുമ നീണ്ട കാലം നിലനില്‍ക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടണം.
ലക്ഷണങ്ങള്‍
തൊണ്ട വേദന, ക്ഷീണം, നെഞ്ചു വേദന, നേരിയ പനി, ചുമ, തുമ്മല്‍, തലവേദന എന്നിവയാണ് വോക്കിങ് ന്യൂമോണിയയുടെ ലക്ഷണങ്ങള്‍. 
ചുമ നീണ്ട കാലം നിലനില്‍ക്കുന്നുവെങ്കില്‍ വൈദ്യസഹായം തേടണം.
 
← Back to Articles
Book Now
Lab Result