മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണു പോകാതിരിക്കാം

Oct 07, 2025

മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണു പോകാതിരിക്കാം

 

പ്രത്യേക കാലാവസ്ഥകളിൽ തോന്നുന്ന വിഷാദ അവസ്ഥയാണിത്


തണുത്ത വെളുപ്പാൻ കാലവും മഞ്ഞും മൂടിക്കിടക്കുന്ന ആകാശവുമൊക്കെ നിങ്ങളെ വിഷാദത്തിലാക്കാറുണ്ടോ?
 സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി(sad) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പ്രത്യേക 
കാലാവസ്ഥകളിൽ തോന്നുന്ന വിഷാദ അവസ്ഥയാണിത്.

ദിവസം മുഴുന്‍ അലസത തോന്നുക, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയിരിക്കുക. മന്ദത
 അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍.
 ഈ അവസ്ഥയെ നിയന്ത്രിച്ച് മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ മനസിനെ പാകപ്പെടുത്തുക എന്നതാണ്
 പ്രധാനം.

മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണു പോകാതിരിക്കാം

സൂര്യപ്രകാശം ഏല്‍ക്കുക; രാവിലെയും വൈകുന്നേരവും ഇളം വെയിൽ കൊള്ളുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍
 സഹായിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡിയ്ക്കൊപ്പം മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍
 സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണിന്‍റെയും ഉത്പാദിപ്പാദനം മെച്ചപ്പെടുത്തും.

ബന്ധങ്ങള്‍ മുറുകെ പിടിക്കുക; മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ
 വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും.

നല്ല ശീലങ്ങള്‍ വളര്‍ത്താം; മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പല ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം.
 വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍
നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം.

വ്യായാമം മുടക്കരുത്; എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ
 ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ
 ഉണ്ടാക്കാന്‍ സാധിക്കും.
 

← Back to Articles
Book Now
Lab Result