മഞ്ഞുകാലമായി, പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ വീട്ടില്‍ തന്നെ പരിഹാരം

Oct 07, 2025

മഞ്ഞുകാലമായി, പാദങ്ങൾ വിണ്ടുകീറുന്നത് ഒഴിവാക്കാൻ വീട്ടില്‍ തന്നെ പരിഹാരം

 

ശൈത്യകാലത്ത് ചൂടുവെള്ളം കൊണ്ട് ദിവസവും കാലുകൾ കഴുകുന്ന ശീലം ഒഴിവാക്കാം.

ഞ്ഞുകാലം തുടങ്ങിയാൽ പിന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പാദങ്ങൾ വിണ്ടുകീറുന്നത്. 
കാലുകളിലെ എണ്ണമയം കുറയുമ്പോഴാണ് ചർമം വരണ്ട് തൊലിയിൽ വീണ്ടുകീറലുകൾ പ്രത്യക്ഷപ്പെടുന്നത്. 
ഈ സമയം പദങ്ങൾക്ക് ശരിയായി സംരക്ഷിക്കുക എന്നത് പ്രധാനമാണ്.

ശൈത്യകാലത്ത് ചൂടുവെള്ളം കൊണ്ട് ദിവസവും കാലുകൾ കഴുകുന്ന ശീലം ഒഴിവാക്കാം. ഇത് കാലുകളെ കൂടുതൽ 
വരണ്ടതാക്കും. കൂടാതെ സോപ്പിന്റെ അമിത ഉപയോ​ഗവും വരൾച്ച കൂട്ടും. ഇടയ്ക്കിടെ പാദങ്ങളിൽ വെളിച്ചെണ്ണ പുരട്ടി
 മസാജ് ചെയ്യുന്നത് പാദങ്ങളിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. രാത്രി കിടക്കുന്നതിന് മുൻപ് കറ്റാർവാഴ
 അടങ്ങിയ ലേപനങ്ങൾ ഉപയോ​ഗിക്കുന്നതും നല്ലതാണ്.

പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ 
അതിൽ മുക്കിവയ്ക്കാം. ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം 
ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും വിണ്ടുകീറൽ തടയാൻ ​ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ 
മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.


 

← Back to Articles
Book Now
Lab Result