ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ചില സിമ്പിൾ വ്യായാമങ്ങൾ ഇതാ

Oct 07, 2025

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ചില സിമ്പിൾ വ്യായാമങ്ങൾ ഇതാ

നിശബ്ദ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ വിളിക്കുന്നത്. ജീവിതശൈലി രോ​ഗങ്ങളിലെ പ്രധാനിയായി
 മാറിയിരിക്കുകയാണ് രക്തസമ്മർദ്ദവും പ്രമേഹവുമൊക്കെ. പലപ്പോഴും യാതൊരു വിധ ലക്ഷണങ്ങളും കാണിക്കാതെ
 ആണ് രക്തസമ്മർദ്ദം ജീവൻ എടുക്കുന്നത്. ദശലക്ഷകണക്കിന് ആളുകളെ ബാധിക്കുന്ന ഹൃ​ദ്രോ​ഗത്തിനും
 ​ഹൃദയാഘാത്തതിനുമൊക്കെ പ്രധാന കാരണങ്ങളിലൊന്നാണ് രക്തസമ്മർദ്ദം. ലളിതമായ ചില വ്യായാമങ്ങൾ 
ചെയ്യുന്നതിലൂടെ എളുപ്പത്തിൽ രക്തസമ്മർ​ദ്ദം കുറയ്ക്കാൻ സാധിക്കും.

സ്ട്രെച്ചിങ്ങും യോ​ഗയും
വളരെ എളുപ്പവും അതുപോലെ ആരോ​ഗ്യത്തിന് ഏറെ നല്ലതുമാൺ് ഇവ രണ്ടും. ദൈനംദിന വ്യായാമത്തിൽ ചെറിയ
 രീതിയിൽ ശരീരത്തിന് അനുയോജ്യമായ സ്ട്രെച്ചിങ്ങ് വ്യായാമങ്ങളും യോ​ഗയും ചെയ്യുന്നത് രക്തസമ്മർദ്ദത്തെ 
കുറയ്ക്കാനും നിയന്ത്രിക്കാനും ഏറെ സഹായിക്കും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ ഒരു പഠനത്തിൽ 
12 ആഴ്ച യോ​ഗ പ്രാക്ടീസ് ചെയ്തവരിൽ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി
യിരുന്നു. മാത്രമല്ല യോ​ഗ സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്. രക്തസമ്മർദ്ദം കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് 
സമ്മർദ്ദം. ശരീരത്തിനും മനസിനും വിശ്രമവും ആരോ​ഗ്യവും നൽകാൻ ലളിതമായ ചില യോ​ഗ പോസുകൾ വളരെയധികം
 സഹായിക്കും. സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു, ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് അറിയപ്പെടുന്ന സംഭാവനയാണ്. 
മാത്രമല്ല മെച്ചപ്പെട്ട രീതിയിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് നല്ലതാണ്.

നടത്തം
വളരെ ലളിതമാണെങ്കിലും വലിയ രീതിയിൽ ശരീരത്തിൽ മാറ്റം കൊണ്ടുവരാൻ നടത്തത്തിന് സാധിക്കാറുണ്ട്. രക്തസമ്മ
ർദ്ദം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് നടത്തം. ഹൈപ്പർടെൻഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനപ്രകാരം മിനിമം
 സ്പീഡിൽ ​ദിവസവും 30 മിനിറ്റ് നടക്കുന്നത് രക്തസമ്മർ​ദ്ദം കുറയ്ക്കാൻ വളരെയധികം സഹായിക്കും. രക്തയോട്ടം 
മെച്ചപ്പെടുത്താനും ഹൃദയത്തെ ശരിയായ പ്രവർത്തിപ്പിക്കാനും നടത്തം വളരെ നല്ലതാണ്. ഇത് ഹൃദയത്തിന് ധമനികളി
ലേക്ക് രക്തം പമ്പ് ചെയ്യാനും സഹായിക്കും.

ശ്വാസന വ്യായാമങ്ങൾ
കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ശ്വസന വ്യായാമങ്ങൾ. 
ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ വളരെ മികച്ചതാണ്. ജേർണൽ ഓഫ് ഹ്യൂമൻ 
ഹൈപ്പർ ടെൻഷൻ നടത്തിയ പഠനത്തിൽ ദിവസവും അഞ്ച് മിനിറ്റ് ആഴത്തിലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നവരിൽ
 വലിയ രീതിയിൽ രക്തസമ്മർദ്ദം കുറയുന്നതായി കാണിക്കുന്നുണ്ട്. മാനസിക സമ്മർദ്ദം ഉയർത്തുന്ന സ്ട്രെസ് ഹോർമോണു
കളെ നിയന്ത്രിക്കാനും ഇത് നല്ലതാണ്. മുക്കിൽ കൂടെ ശ്വാസം എടുത്ത് അഞ്ച് മിനിറ്റ് വച്ച ശേഷം വായിൽ കൂടെ പുറത്ത് 
വിടുന്നത് ഏറെ നല്ലതാണ്.

എയറോബിക്സ്
പൊതുവെ ഇന്നത്തെ കാലത്ത് വളരെയധികം ആളുകൾ പിന്തുടരാന്നതാണ് ഈ രീതി. സൈക്ലിം​ഗ് പോലെയുള്ള കുറഞ്ഞ
 ഇംപാക്റ്റുള്ള എയറോബിക് വ്യായാമങ്ങൾ ശരീരത്തിന് ഏറെ നല്ലതാണ്. ഹൃദയാരോഗ്യം നിലനിർത്തുകയും രക്തസമ്മർദ്ദം
 കുറയ്ക്കുകയും ചെയ്യുന്നു. അമേരിക്കൻ കോളേജ് ഓഫ് സ്പോർട്സ് മെഡിസിൻ നടത്തിയ പഠനത്തിൽ നിരന്തരമായി
 ഇത്തരം വ്യായാമങ്ങളിൽ പങ്കെടുക്കുന്നത് സിസ്റ്റോളിക് രക്തസമ്മർദ്ദം 10 mm Hg വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് 
പറയുന്നു. സന്ധികൾക്ക് എളുപ്പമുള്ളതും ശരീരത്തിന് പൂർണ്ണ വർക്ക്ഔട്ട് നൽകുന്നതും എല്ലാ ഫിറ്റ്നസിനും അനുയോജ്യ
മാണ് ഇത്തരം ലെവലുകൾ ഉള്ള വ്യായാമങ്ങൾ.


 

← Back to Articles
Book Now
Lab Result