കട്ടന്‍ ചായ കുടിച്ചാല്‍.......

Oct 07, 2025

കട്ടന്‍ ചായ കുടിച്ചാല്‍.......

പാല്‍ച്ചായക്ക് പകരം കട്ടന്‍ ചായ കുടിച്ചാല്‍.......

കട്ടന്‍ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നു. ഇതിന്റെ ഗുണങ്ങള്‍ ഏതെല്ലാം തരത്തില്‍ 
ഗുണകരമാകുന്നുവെന്നറിയാം.പാല്‍ച്ചായക്ക് പകരം കട്ടന്‍ ചായ കുടിച്ചാല്‍............
ചായ, കാപ്പി ശീലങ്ങള്‍ പലര്‍ക്കുമുണ്ട്. ഇതില്‍ത്തന്നെ പാലു ചേര്‍ത്തും ചേര്‍ക്കാതെയുമെല്ലാം നാം ചായ
കുടിയ്ക്കാറുണ്ട്. ചായ കുടിയ്ക്കുമ്പോള്‍ പാല്‍ച്ചായയേക്കാള്‍ കട്ടന്‍ചായയാണ് നാം കൂടുതല്‍ ഗുണകരമെന്ന് പറയും.
കട്ടന്‍ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പൊതുവേ ഗുണകരമാണെന്ന് പറയാം. ചായ, കാപ്പി ശീലങ്ങള്‍ പൊതുവേ
നല്ലതുമല്ല. എന്നാല്‍ ഇത് ഒഴിവാക്കാന്‍ സാധിയ്ക്കാത്തവര്‍ക്ക് ആരോഗ്യകരമായി ചായ കുടിയ്ക്കാന്‍ കട്ടന്‍ ചായയാക്കാം
ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നുമുണ്ട്.
​ 
ഗ്ലൂക്കോസ് തോത്

രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍, പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ് ഇത്. എന്നാല്‍ മധുരമില്ലാതെ കുടിയ്ക്കണം
 എന്നതേ ഗുണം നല്‍കൂ. കട്ടന്‍ചായ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതിലെ എല്‍ തീനൈന്‍ എന്ന
 ഘടകമാണ് ഇതിനായി സഹായിക്കുന്നത്. ബ്രെയിന്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത​

ചായ

രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍, പ്രമേഹം കുറയ്ക്കാന്‍ നല്ലതാണ് ഇത്. എന്നാല്‍ മധുരമില്ലാതെ കുടിയ്ക്കണം
എന്നതേ ഗുണം നല്‍കൂ. കട്ടന്‍ചായ ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ്. ഇതിലെ എല്‍ തീനൈന്‍ എന്ന
ഘടകമാണ് ഇതിനായി സഹായിക്കുന്നത്. ബ്രെയിന്‍ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണിത്.

ഹൃദയാരോഗ്യത്തിന്​

ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. ഹൃദയധമനികളുടെ കേടുപാടുകൾ കുറയ്ക്കാനും ഇതു സഹായിക്കുന്നു.
 കട്ടൻ ചായയിൽ കാണപ്പെടുന്ന ഫ്‌ളേവനോയിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസങ്ങൾ
 ഒഴിവാക്കാന്‍ സാധിയ്ക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും 
പകരുന്നു. പല്ലിൽ പോടുകൾ ഉണ്ടാകുന്നതും ദ്രവിക്കുന്നതും തടയുന്നു.ദിവസവും ചായ കുടിക്കുന്നതുമൂലം ദഹനവ്യവസ്ഥ
ആരോഗ്യമുള്ളതാകുന്നു    
    
തടി കുറയ്ക്കാന്‍

 തടി കുറയ്ക്കാന്‍ഏറ്റവും മികച്ചതാണ് കട്ടന്‍ചായ. ഇതിലെ കഫൈന്‍ മെറ്റാബോലിക് നിരക്ക് വര്‍ദ്ധിപ്പിച്ച് കൊഴുപ്പ് ഉരുക്കി 
കളയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് കട്ടന്‍ചായ. കൊളസ്‌ട്രോ
ള്‍ കുറയ്ക്കാനും കട്ടന്‍ചായ നല്ലതാണ്. ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

← Back to Articles
Book Now
Lab Result