അമിതവണ്ണം ഇന്നത്തെ കാലത്ത് കുട്ടികളെ പോലും അലട്ടുന്ന പ്രശ്‌നമാണ്.

Oct 07, 2025

അമിതവണ്ണം ഇന്നത്തെ കാലത്ത് കുട്ടികളെ പോലും അലട്ടുന്ന പ്രശ്‌നമാണ്.

 ഏറ്റവും എളുപ്പത്തില്‍ തടി കുറയ്ക്കാം, ഇങ്ങനെ...

 ക്ഷണശീലവും വ്യായാമക്കുറവും തന്നെയാണ് ഇതിന് പ്രധാന കാരണങ്ങളായി പറയുന്നത്. ഒരുപിടി രോഗങ്ങള്‍ക്കുള്ള പ്രധാ
ന കാരണമാണ്. തടി കുറയാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമാണ്. നമ്മുടെ ലൈഫ്‌സ്റ്റൈലില്‍ വരുത്തുന്ന ചില
ചില്ലറ വ്യത്യാസങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതെക്കുറിച്ചറിയാം.

വെള്ളം 

  തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വഴി കൂടിയാണ് വെള്ളം കുടിയ്ക്കുകയെന്നത്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. 
കൊഴുപ്പ് നീക്കുന്നു. ഉപാപചയ, ദഹനപ്രക്രിയകള്‍ വേണ്ട രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. വെളളം കുടി കുറയുന്നത് ദാഹം
മാത്രമല്ല, വിശപ്പും വര്‍ദ്ധിപ്പിയ്ക്കുന്നു. അനാരോഗ്യകരമായ സ്‌നാക്‌സ് ഒഴിവാക്കാന്‍ വയര്‍ നിറയെ വെളളം കുടിയ്ക്കുന്നത് നല്ലൊരു
വഴിയാണ്. പരീക്ഷിച്ചു നോക്കാം. അമിതഭക്ഷണം ഒഴിവാക്കാന്‍ ഇത് നല്ലതാണ്.

ഉറക്കം 

ല്ല ഉറക്കം തടി കുറയ്ക്കാന്‍ പ്രധാനമാണ്. നേരത്തെ കിടക്കുക, നേരത്തെ എഴുന്നേല്‍ക്കുക. 7 മണിക്കൂറെങ്കിലും ഉറങ്ങാം. 
ശരീരത്തിലെ ഉപാപചയ പ്രക്രിയ ശരിയായി നടക്കാനും ദഹനം മെച്ചപ്പെടാനും ഇതേറെ പ്രധാനമാണ്. ഉറക്കക്കുറവ് ഹോര്‍മോ
ണ്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തൈറോയ്ഡ് പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും തടി കൂടാനും ഇട
യാക്കുന്നു. ഭക്ഷണത്തിനൊപ്പം ചായ വേണ്ടന്നേ, കാര്യമുണ്ട്....​

വ്യായാമം  

വ്യായാമം  നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ദിവസം ചുരുങ്ങിയത് 45 മിനിറ്റ് വ്യായാമം ചെയ്യാം. കാര്‍ഡിയോ, സ്‌ട്രെംഗ്ത് 
ട്രെയിനിംഗ് എന്നിവ ഉള്‍പ്പെടുത്തുക. നീന്തുക, സൈക്കിള്‍ ചവിട്ടുക, ഓടുക എന്നിവയെല്ലാം തന്നെ ഗുണം നല്‍കും. അത്
തടി കുറയാനും അതേ സമയം മസിലുണ്ടാകാനും സഹായിക്കും. ആഴ്ചയില്‍ 150 മിനിറ്റ് നേരം ഏറോബിക്‌സ് ചെയ്യുന്നത്
നല്ലതാണ്.

ഭക്ഷണത്തിന്റെ കാര്യത്തില്‍ ​

ഴിയ്ക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കലോറി കുറഞ്ഞവ കഴിയ്ക്കാം. നാരുകള്‍, പ്രോട്ടീനുകള്‍
എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കും. കുറവ് ഭക്ഷണം കൊണ്ട് വയര്‍ നിറയാനും അതേ സമയം പോഷകം ലഭിയ്ക്കാനുമു
ള്ള രീതിയിലെ ഭക്ഷണം കഴിയ്ക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍ എന്നിവ കഴി
യ്ക്കാം. കാര്‍ബോഹൈഡ്രേറ്റുകള്‍, മധുരം, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കുറയ്ക്കാം. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ
കാര്യത്തിലും എത്ര കഴിയ്ക്കും എന്നതിന്റെ കാര്യത്തിലും കൃത്യമായ ബോധ്യം വേണം. വലിച്ചു വാരി കഴിയ്ക്കരുത്.

 

                                                                                               *******

← Back to Articles
Book Now
Lab Result