പരീക്ഷയ്ക്ക് മുന്‍പ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കുട്ടികള്‍ കഴിക്കേണ്ടത്.

Oct 07, 2025

പരീക്ഷയ്ക്ക് മുന്‍പ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കുട്ടികള്‍ കഴിക്കേണ്ടത്.

പരീക്ഷയ്ക്ക് മുന്‍പ് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കുട്ടികള്‍ കഴിക്കേണ്ടത്.

ഹൈലൈറ്റ്:
ഈ പോഷകങ്ങള്‍ അടങ്ങിയ ആഹാരം നല്‍കണം
ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
ആഹാരത്തിലെ പോഷകങ്ങള്‍ ലഭിക്കാന്‍ ഇവ ശ്രദ്ധിക്കണം

പരീക്ഷ അടുക്കുംതോറും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ പേടിയാണ്. കുട്ടികള്‍ക്കാണെങ്കില്‍ പഠിച്ചത് 
ഓര്‍മ്മ നില്‍ക്കുന്നില്ല എന്നതാണ് പരാതി. മാതാപിതാക്കള്‍ക്കാണെങ്കില്‍ കുട്ടി നന്നായി പരീക്ഷ എഴുതുവോ എന്ന ടെന്‍ഷ
നും കൂടുതലാണ്. എന്തായാലും കുട്ടികല്‍ പഠിച്ചതെല്ലാം നല്ലരീതിയില്‍ ഓര്‍ത്തിരിക്കാന്‍ അവരുടെ ഓര്‍മ്മശക്തി മെച്ചപ്പെ
ടുത്തണം. അതിന് നല്ല ആഹാരങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ കുട്ടികളുടെ ഓര്‍മ്മ ശക്തി മെ
ച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം.

പോഷകങ്ങള്‍

ഓര്‍മ്മശക്തി മെച്ചപ്പെടുത്താന്‍ നല്ല പോഷകങ്ങള്‍ അടങ്ങിയ ആഹാരം തന്നെ കഴിക്കണം. അതും ഓമേഗ-3 ഫാറ്റി ആസിഡ്, 
ആന്റിഓക്‌സിഡന്റ്‌സ്, കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, വിറ്റമിന്‍സ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കുട്ടിക്ക് 
കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഓമേഗ-3 ഫാറ്റി ആസിഡ് സത്യത്തില്‍ കുട്ടികളുടെ ബുദ്ധിവികാസത്തിനും അ
തുപോലെ, കാര്യങ്ങള്‍ നല്ലപോലെ ഓര്‍ത്തിരിക്കാനും മനസ്സിലാക്കാനും സഹായിക്കും. അതിനാല്‍, ഇത് അടങ്ങിയിരിക്കുന്ന
 മത്തി, വാള്‍നട്‌സ്, ഫ്‌ലാക്സ്സീഡ്‌സ് എന്നിവ നിങ്ങള്‍ക്ക് നല്‍കാവുന്നതാണ്. ചിലര്‍ മീന്‍ ഗുളിക കുട്ടികള്‍ക്ക് നല്‍കുന്നത് കാ
ണാം. ഇവ നല്‍കും മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

ഒമേഗ 3 പോലെ തന്നെ ആന്റിഓക്‌സഡന്റ്‌സ് അടങ്ങിയതും കാര്‍ബ്‌സ് അടങ്ങിയതുമായ ആഹാരങ്ങളും നല്ലത് തന്നെ. നല്ല
പോലെ പഴം പച്ചക്കറികള്‍ കഴിക്കുന്നത് ശരീരത്തിലേയ്ക്ക് ആന്റിഓക്‌സിഡന്റ്‌സ് എത്താന്‍ സഹായിക്കും. അതുപോലെ, ഓ
ട്‌സ്, റൈസ് എന്നിവ കഴിക്കുന്നതിലൂടെ കാര്‍ബ്‌സും ശരീരത്തില്‍ എത്തുന്നതാണ്.

വിറ്റമിന്‍ ഡി, വിറ്റമിന്‍ ബി എന്നിവയും തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മ ശക്തിയ്ക്കും നല്ലതാണ്. അതിനാല്‍ ഇവ
 അടങ്ങിയ ആഹാരങ്ങളും കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. കൂടാതെ, നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന മാംസങ്ങ
ള്‍, ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണ്.

ആഹാരം കഴിക്കുമ്പോള്‍

ചിലര്‍ കുട്ടികളെ നിര്‍ബന്ധിച്ച് വയറുനിറയെ ആഹാരം കുത്തി കയറ്റി നല്‍കുന്നത് കാണാം. എന്നാല്‍ ഇത്തരത്തില്‍ വയറു 
നിറയെ ആഹാരം കൊടുക്കുന്നതും അമിതമായി ആഹാരം കൊടുക്കുന്നതും നല്ലതല്ല. ഇത് കുട്ടികളില്‍ ക്ഷീണം ഉണ്ടാക്കുക
യും പഠിച്ചത് മറന്ന് പോകുന്നതിനും കാരണമാണ്. അതുപോലെ, പരീക്ഷ അടുക്കുന്ന ദിവസങ്ങള്‍ക്ക് മുന്‍പേ ഒട്ടും ഹെല്‍ത്തി
യല്ലാത്ത ആഹാരങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

കുട്ടികള്‍ ആഹാരം കഴിക്കുമ്പോള്‍ നല്ലപോലെ ആസ്വദിച്ച് കഴിക്കാന്‍ പഠിപ്പിക്കണം. ചിലര്‍ ഫോണ്‍ നോക്കി ആഹാരം കഴി
ക്കുന്നത് കാണാം. ചിലര്‍ ടിവി നോക്കി ആഹാരം കഴിക്കും. എന്നാല്‍ ഇത്തരത്തില്‍ ഫോണും ടിയിവും നോക്കി ആഹാരം ക
ഴിക്കുമ്പോള്‍ ആഹാരം ആസ്വദിക്കാതിരിക്കുകയും ഇത് ശരീരത്തിലേയ്ക്ക് കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങള്‍ 
എത്തുന്നതിന് തടസ്സമാവുകയും ചെയ്യുന്നു.

കൂടാതെ, നല്ല ബാലന്‍സ്ഡ് ആയിട്ടുള്ള ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാ
ണ്. കുട്ടികള്‍ക്ക് എല്ലാവിധ പോഷകങ്ങളും എത്തുന്ന വിധത്തിലുള്ള ആഹാരരീതി തയ്യാറാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്ക
ണം. ഇതും കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.

പ്രഭാത ഭക്ഷണം

കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുമ്പോള്‍ മാതാപിതാക്കള്‍ നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരം തനനെ നല്‍കാന്‍ ശ്രദ്ധി
ക്കണം. ഇല്ലെങ്കില്‍ അത് അവരുടെ മൊത്തത്തിലുള്ള എനര്‍ജി നശിപ്പിക്കുന്നതിന് കാരണമാണ്. അതുപോലെ തന്നെ കുട്ടിക
ളില്‍ പലര്‍ക്കും രാവിലെ ആഹാരം കഴിക്കാന്‍ മടിയായിരിക്കും. ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. നല്ല ഹെല്‍ത്തിയായിട്ടുള്ള 
എന്തെങ്കിലും അവരുടെ ശരീരത്തില്‍ എത്താന്‍ ശ്രദ്ധിക്കണം. ഇതും ബുദ്ധിവികാസത്തിനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും
 സഹായിക്കുന്നതാണ്.

വെള്ളം

നമ്മളുടെ തലച്ചോര്‍ കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ നല്ലപോലെ വെള്ളം കൃത്യമായി കുടിക്കാന്‍ ശ്രദ്ധിക്കണം. കുട്ടിക
ള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ടോയ്‌ലറ്റില്‍ പോകാനുള്ള മടി കാരണം വെള്ളം കുടിക്കാതിരിക്കാം. ഇത് നല്ലതല്ല. കൃത്യമായി ഒ
രു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ക്ഷീണവും തളര്‍ച്ചയും തോന്നാം. ഇത് കാര്യങ്ങള്‍ ഓര്‍ത്തി
രിക്കാതെ മറന്ന് പോകുന്നതിന് കാരണമാണ്. അതുപോലെ, കുട്ടികള്‍ക്ക് നല്ല ഹെര്‍ബല്‍ ടീ തയ്യാറാക്കി നല്‍കുന്നതും നല്ലതാ
ണ്. ഇതും ബുദ്ധിവികാസത്തിന് സഹായിക്കും.

ഉറക്കം

കുട്ടികള്‍ക്ക് നല്ലപോലെ ഉറക്കം ലഭിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഉറക്കം കൃത്യമായില്ലെങ്കില്‍ അത് കുട്ടികളുടെ ഓ
ര്‍മ്മശക്തിയേയും അതുപോലെ തന്നെ കാര്യക്ഷമതയേയും ബാധിക്കുന്നുണ്ട്. അതിനാല്‍ കുറഞ്ഞത് 8 മണിക്കൂര്‍ ഉറങ്ങാന്‍ 
ശ്രദ്ധിക്കണം. അതുപോലെ, കുട്ടികളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങളും ഭക്ഷണവും നല്‍കാതിരിക്കാനും ശ്രദ്ധി
ക്കേണ്ടത് അനിവാര്യമാണ്.

                                                                           ********************************

← Back to Articles
Book Now
Lab Result