ശരീരത്തില്‍ ഒമേഗ 3 കുറവണോ ? എങ്ങനെ അറിയാം ? ഈ 5 മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കൂ

Oct 07, 2025

ശരീരത്തില്‍ ഒമേഗ 3 കുറവണോ ? എങ്ങനെ അറിയാം ? ഈ 5 മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കൂ

ഒമേഗ 3 ഫാറ്റി ആസിഡ്അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍പറയാറുണ്ടെങ്കിലും മറ്റു പല വിറ്റാമിനുകള്‍ക്കു
ധാതുക്കള്‍ക്കും നല്‍കുന്ന ശ്രദ്ധ പലരുംഇക്കര്യത്തില്‍ കാണിക്കാറില്ലെന്നത് വാസ്തവമാണ്. ശരീരത്തില്‍ ഒമേഗ 3 യുടെ സാന്നിധ്യം
കുറയുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും . എന്നാല്‍ ഇത്തിരിച്ചറിയുന്നത് എങ്ങനെയാണ്? ഒമേഗ 3 കുറയുമ്പോള്‍ 
ശരീരം പ്രകടിപ്പിക്കുന്ന ചില മുന്നറിയിപ്പുകള്‍അറിയാം

കാല്‍സ്യം കുറവുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ്സന്ധി വേദന എന്നാണ്നമ്മളില്‍ പലരും കരുതാറുള്ളത്. എന്നാലിത്ശരീരത്തില്‍ 
ഒമേഗ 3 കുറയുന്നതിന്റെയും ലക്ഷണമാകാം. ഒമേഗ 3 എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഒടിവ്, സന്ധിവാതം, 
അസ്ഥി സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ തടയാന്‍ സഹായിക്കു മെന്നും ഗവേഷണങ്ങള്‍ പറയുന്നു .

ക്ഷീണം
കടുത്ത ക്ഷീണം തോന്നാറുണ്ടോ? മുമ്പ് അനായാസം ചെയ്തിരുന്ന ദൈനംദിന ജോലിയാക്കാന്‍കഴിയാതാകുന്നുണ്ടോ? ഇത് 
ഒമേഗ 3 കുറവാണെന്നതിന്റെ സൂചനയായിരിക്കും . കോശങ്ങളില്‍ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്ന അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ്(എടിപി)
ഉത്പാദിപ്പിക്കുന്നത് ഒമേഗ 3 ആണ്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിലും ഭക്ഷണത്തില്‍ ഫാറ്റി
ആസിഡുകള്‍ കുറയുന്നതും അതിലൊന്നാണ്.

നഖങ്ങള്‍ പെട്ടെന്ന്പൊട്ടുന്നത്
നഖം പെട്ടെന്ന്പൊട്ടിപോകുന്നെന്ന പരാതി പലരും പറയാറുണ്ട്. ഇതിന്റെ കാരണങ്ങളിലൊന്ന് ഒമേഗ 3യുടെ അഭാവമായിരിക്കാം 
നഖത്തിലെ കോശങ്ങള്‍ക്ക്പോഷണം നല്‍കാന്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സഹായിക്കും . നഖങ്ങളുടെ ആരോഗ്യത്തിനും 
തിളക്കത്തിനും  പിന്നിലെ കാരണം ഇതാണ്. അതുകൊണ്ട് ആരോഗ്യകരമായി നഖങ്ങള്‍ വളരണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയും , ഒമേഗ 3 അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തു കയും വേണം.

വരണ്ട ചര്‍മ്മം
ആരോഗ്യമുള്ളതും തിളക്കമാര്‍ന്നതുമായ ചര്‍മ്മമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വരണ്ട ചര്‍മ്മത്തിന്പലരും കാലാസ്ഥയി
ലെ മാറ്റത്തെയോ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളെയോ ആണ്കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍
ഇത്നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ഒമേഗ 3 ഇല്ലെന്നതിന്റെ സൂചന കൂടെയാണ്. അതു കൊണ്ട് ചര്‍മ്മത്തില്‍ എന്തെങ്കിലും
അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ വരണ്ട പാടുകളോ ചുവന്നിരിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണത്തില്‍ ഒമേഗ 3 
വര്‍ദ്ധിപ്പിക്കണം.

ബ്രെയിന്‍ ഫോഗ്
ചിന്തകളില്‍ വ്യക്തത കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്ബ്രെയിന്‍ ഫോഗ്. കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ബുദ്ധി മുട്ട്തോന്നുന്നതും
പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ക ഴിയാതെ വരുന്നതുമൊക്കെ ഓമേഗ 3 കുറവാണെന്നതിന്റെ സൂ ചനയാ
യിരിക്കാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും വിഷാദരോഗം തടയാനുമൊക്കെ ഓമേഗ 3 സഹായിക്കു മെന്ന്പഠനങ്ങള്‍സൂചിപ്പിക്കുന്നുണ്ട്

← Back to Articles
Book Now
Lab Result