സെറിബ്രല്‍ പാള്‍സിയുടെ വെല്ലു വിളിള്‍; ഒപ്പം നില്‍ക്കാം ,കരുത്ത്പകരാം !

Oct 07, 2025

സെറിബ്രല്‍ പാള്‍സിയുടെ വെല്ലു വിളിള്‍; ഒപ്പം നില്‍ക്കാം ,കരുത്ത്പകരാം !

ഒരുമിക്കാം ശക്തിയോടെ (Together Stronger) എന്നതാണ് ഈ വര്‍ഷത്തെ ലോക സെറിബ്ര
ല്‍പാള്‍സി ദിനത്തിന്റെ മുദ്രാ വാക്യം. സെറിബ്ര ല്‍ പാള്‍സി ബാധിതരോട്കാണിക്കേണ്ട ഐക്യം,
സഹകരണം, പരസ്പര പിന്തു ണ എന്നിവയെ വരച്ചു കാണിക്കു ന്നതാണ്ഈ സന്ദേശം.സെറിബ്രല്‍
പാള്‍സിയു മായി ബന്ധപ്പെട്ട പ്ര ധാന കാര്യങ്ങളെ കുറിച്ചാണ്ഈ ലേഖനം ചര്‍ച്ചചെയ്യുന്നത
ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള ചലന വൈകല്യമാണ്
സെറിബ്രല്‍ പാള്‍സി അഥവാ മസ്തിഷ്ക തളര്‍വാതം. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ആധുനിക
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ ലിഖിതങ്ങളിലാണ്
ഇതിനെ കുറിച്ചുള്ള ആദ്യ പരാമര്‍ശനങ്ങള്‍ ഉള്ളത്. ബി.സി അഞ്ചാം നൂറ്റാണ്ടിലേതെന്ന്കരുതുന്നവയാണ്
ഇവ. ആധു നിക കാലത്തേക്ക്വന്നാല്‍ 1860കളില്‍ വില്ല്യം ജോണ്‍ലിറ്റിലിനാല്‍ എന്ന സര്‍ജനാണ്' സെറിബ്രല്‍
പരാലിസിസ്' എന്ന പേരില്‍ ഈ അസുഖംവിവരിക്കുന്നത്. പ്രമുഖ ഫിസിഷ്യനായിരുന്ന വില്ല്യം ഓസ്ലറാണ്സെറിബ്രല്‍ 
പാള്‍സി എന്ന പേരിടുന്നത്

എന്താണ് സെറിബ്ര ല്‍ പാള്‍സി?
ഗര്‍ഭാവസ്ഥയിലോ ജനനത്തിന്മുമ്പോ, ജനന സമയത്തോ, ജനനശേഷമോ ഒരു കുഞ്ഞിനുണ്ടാകന്ന മസ്തിഷ്ക
സംബന്ധമായ തകരാറുകളു ടെ പൊതു രൂപമാണ്സെറിബ്രല്‍പാള്‍സി. ഇതിനെ ഒരു പ്രത്യേകരോഗമായി
കണക്കാക്കാന്‍ കഴിയില്ല. ചലനം, ശരീരത്തിന്റെ സന്തുലനം , നില്‍പ്പ്, ഏകോപിത പ്രവര്‍ത്തനങ്ങള്‍, ആശയ വിനിമയം,
പഠിക്കാനുള്ള കഴിവ്, ഭക്ഷണം, ഉറക്കം എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങി വിവിധ രൂപത്തിലുള്ള ബുദ്ധിമുട്ടുകളെ 
ഇതിന്കീ ഴില്‍ പറയാന്‍ കഴിയും . അതേസമയം കുട്ടികളു ടെ മസ്തിഷ്കത്തില്‍ചലനത്തെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലാണ്കൂടുതലായി 
ക്ഷതം അനു ഭവപ്പെടുന്നതായി കാണുന്നത്. ഇന്ത്യയില്‍ 1000 കുഞ്ഞുങ്ങള്‍ ജനിക്കു മ്പോള്‍ മൂന്ന്പേര്‍ സെറിബ്രല്‍ പാള്‍സി
ബാധിതരാണെന്നാണ്സ്ഥിതി വിവരകണക്കുകളില്‍ നിന്ന്വ്യക്തമാകുന്നത്.

സെറിബ്രല്‍പാഴ്സി ബാധിതര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍

ഓരോ വ്യക്തികളെയും വിവിധ തരത്തിലാണ്സെറിബ്ര ല്‍ പാള്‍സി ബാ ധിക്കു ന്നത്. കഠിനമായ
സെറിബ്രല്‍ പാള്‍സിയുള്ള വര്‍ക്ക്ഭക്ഷണം വിഴുങ്ങുന്നതിനും ശ്വസിക്കുന്നതിനും തല, കഴുത്ത്,
മൂത്രസഞ്ചി, മലവിസര്‍ജ്ജനം എന്നിവ നിയന്ത്രിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകള്‍ നേരിടാം.
ചിലരില്‍ ഒരു കൈയ്ക്ക്മാത്രമായിരിക്കും ബലഹീനത ഉണ്ടാകുക. ചിലര്‍ക്ക്മുഴുവന്‍ സമയവും
പരസഹായം വേണ്ടി വന്നേക്കാം. പല വ്യക്തികള്‍ക്കും ശബ്ദങ്ങളൊന്നും തന്നെ സൃഷ്ടിക്കാന്‍ കഴിയാത്ത
സാഹചര്യങ്ങള്‍ഉണ്ടാകാറുണ്ട്. സെറിബ്രല്‍ പാള്‍സിയുള്ള നാലുപേരില്‍ ഒരാള്‍ക്ക്സംസാരിക്കാന്‍ സാധിക്കില്ല
എന്നാണ്പഠനങ്ങള്‍ സൂ ചിപ്പിക്കുന്നത്. ചിലരില്‍ സെറിബ്രല്‍ പാള്‍സിയുമായി ബന്ധപ്പെട്ട മറ്റു വൈകല്യങ്ങള്‍ 
മൂലം ശക്തമായ വേ ദന അനുഭവപ്പെടാറു ണ്ട്. ഇത്പെരു മാറ്റം, സ്വയം കാര്യങ്ങള്‍ചെയ്യാനു ള്ള കഴിവ്, ഉറക്കം 
എന്നിവയെ പ്ര തികൂലമായി ബാധിച്ചേക്കാം .

പ്രധാന കാരണങ്ങള്‍

വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തലച്ചോറിന് ഏല്‍ക്കുന്ന ക്ഷതങ്ങളും ബുദ്ധിമുട്ടുകളുമാണ്
സെറിബ്രല്‍ പാള്‍സിയുടെ പ്രധാന കാരണം. വിഖ്യാത മനശാസ്ത്രജ്ഞനും ന്യൂറോളജിസ്റ്റുമായ
സിഗ്മണ്ട്ഫ്രോയ്ഡായിരുന്നു ഗര്‍ഭസ്ഥശിശുക്കളിലെ വളര്‍ച്ച തകരാറുകളാണ് ഇതിന്പ്രധാന
കാരണമെന്ന്കണ്ടെത്തിയത്.ഗര്‍ഭ കാലത്ത്മാതാവിനുണ്ടാകുന്ന അണു ബാധകള്‍, വിവിധ 
വൈറസ്രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്
അമിത ഭാരക്കുറവ് അനുഭവപ്പെടുക, ഗര്‍ഭാവസ്ഥയില്‍ ഉണ്ടാകുന്ന ശ്വാസതടസം, പൊക്കിള്‍കൊടി
കഴുത്തില്‍ചുറ്റിയ അവസ്ഥ, രക്തത്തില്‍ കാണപ്പെടുന്ന ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങള്‍, 
നന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങള്‍, കുഞ്ഞ്കരയാന്‍ വൈകുന്നത്മൂലം തലച്ചോറിലേക്കുള്ള  രക്ത
പ്രവാഹം തടസപ്പെടല്‍,  മസ്തിഷ്ക സംബന്ധമായ മെനിഞ്ചൈറ്റിസ് എങ്കഫലൈറ്റിസ്പോലെയുള്ള  അണുബാധകള്‍, 
ജനന ശേഷം കുട്ടികള്‍ക്കുണ്ടാകുന് അപകടങ്ങള്‍, തലയിലെ മുറിവും രക്തസ്രാവവും , ജനനശേഷമുണ്ടാകുന്ന 
അപസ്മാരം എന്നിവയെല്ലാം സെറിബ്രല്‍ പാള്‍സിക്ക്കാരണമായേക്കാം. ഗര്‍ഭകാലത്ത്മാതാവ് അനുഭവിക്കുന്ന
മാനസിക സംഘര്‍ഷങ്ങളും ഇതിന്കാരണമാകാം.

നേരത്തെ തിരിച്ചറിയാന്‍ കഴിയുമോ ?

കുഞ്ഞിനെ കൃത്യമായി നിരീക്ഷിക്കുന്നത്വഴി നേരത്തെ തന്നെ സെറിബ്രല്‍പാള്‍സി തിരിച്ചറിയാന്‍ കഴിയും .
മുലപ്പാല്‍ വലിച്ച്കുടിക്കുന്നതിനു  പ്രയാസം അനുഭവപ്പെടുക, നിര്‍ത്താതെയുള്ള കരച്ചില്‍, ശരീരത്തിന്ബലക്കുറവോ
അനിയന്ത്രിതമായ ബലക്കൂടുതല്ലോ ഉണ്ടാകുക എന്നിവ ലക്ഷണങ്ങളാണ്. രണ്ട്മാസം പ്രായമായ  കുഞ്ഞ്മുഖത്ത്നോക്കി 
പുഞ്ചിരിക്കാതിരിക്കുക, കണ്ണുകളിലേക്ക്നോക്കാന്‍ കഴിയാതിരിക്കുക, നാല്മാസം പ്രായം ആയിട്ടും കഴുത്ത് 
ഉറക്കാതിരിക്കുക, ശരീരത്തിന്റെ ഒരു ഭാഗമോ അവയവമോ മാത്രം ഉപയോഗിക്കുക, ശബ്ദം കേള്‍ക്കുമ്പോള്‍
ശ്രദ്ധിക്കാതിരിക്കുക എന്നിവയോ വളര്‍ന്ന്തുടങ്ങുമ്പോള്‍ അതാത്സമയങ്ങളില്‍, കുട്ടിയുടെ
തല ഉറക്കുക, കമിഴ്ന്ന്വീഴുക, നീന്തുക, ഇരിക്കുക, നില്‍ക്കുക, നടക്കുക തു ടങ്ങിയ കുട്ടികളുടെ
വളര്‍ച്ചയു ടെ വിവിധ നാഴികക്കല്ലുകള്‍ കൈവരിക്കാന്‍ കുട്ടിക്ക്സാധിക്കാതിരിക്കുകയോ
ചെയ്യുന്ന ത്രോഗ ലക്ഷണങ്ങളാണ്. വിദഗ്ധ ഡോക്ടര്‍മാരുമായി ജനന ചരിത്രം പങ്ക്വെക്കുകയും

സൂക്ഷ്മ നിരീക്ഷണങ്ങള്‍
നടത്തുകയും വേണം. വിശദമായ ശാരീരിക പരിശോധനകള്‍, രക്തപരിശോധനകള്‍, ഇ.ഇ.ജി,
സി.ടി, എം .ആര്‍.ഐ, കേള്‍വി, കാഴ്ച്ച സംബന്ധമായ പരിശോധനകള്‍ എന്നിവ നടത്തേണ്ടത്
അത്യാവശ്യമാണ്.

ചികിത്സ

നിലവില്‍ സെറിബ്രല്‍ പാള്‍സി പൂര്‍ണമായും ഭേദമാക്കാന്‍ പ്ര ത്യേക ചികിത്സകളൊന്നും ഇല്ല.
മരുന്ന്കൊണ്ട്മാത്രം ഭേദമാക്കാനും കഴിയില്ല. വിവിധതരം തെറാപ്പികളും അത്യാവശ്യമാണ്.
ഇതിനായി ശിശുരോഗവിദഗ്ധന്‍, പീഡിയാട്രിക്ന്യൂറോളജിസ്റ്റ്, ഏര്‍ളിഡവലപ്പെമെന്റല്‍
തെറാപ്പിസ്റ്റ്, പീഡിയാട്രിക്ഫിസിയോ തെറാപ്പിസ്റ്റ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച്ലാംഗ്വേജ്
തെറാപ്പിസ്റ്റ്, സൈക്കോ ബിഹേവിയറല്‍ തെറാപ്പിസ്റ്റ്, സ്പെഷ്യല്‍ടീച്ചേര്‍സ്, സോഷ്യല്‍വര്‍ക്കര്‍
എന്നിവരടങ്ങുന്ന വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ച്വിലയിരു ത്തിയതിന്ശേഷമാണ്
ചികിത്സ നിര്‍ണയിക്കുന്നത്. അതേസമയം ചികിത്സ വൈകുന്നത്ഫല പ്രാപ്തി കുറക്കും .
സെറിബ്രല്‍ പാള്‍സി ബാധിച്ച 40 ശതമാനം കുട്ടികളെങ്കിലും സാധാരണ ബുദ്ധിശേഷിയുള്ളവര്‍
തന്നെയാണ്. ഇത്തരം കുട്ടികളുടെ ചലനശേഷി, ആശയവിനിമയശേഷി, പഠനശേഷി എന്നിവ
പ്രത്യേക പരിശോധനയിലൂടെ നിര്‍ണയിച്ച്ഉചിതമായ ചികിത്സ നല്‍കണം.

കൂടെ നില്‍ക്കാം, കരു ത്ത്പകരാം

ഒരു വ്യക്തിയു ടെ സാധാരണ ജീവി തത്തെ ദുഷ്ക്കരമാക്കു ന്നതാണ്സെറിബ്ര ല്‍ പാള്‍സി
മൂലമുണ്ടാ കുന്ന വൈകല്യങ്ങള്‍. സെ റിബ്ര ല്‍ പാള്‍സി ബാധിതരു ടെ കൂടെ നിന്ന്
ആത്മവിശ്വാസവും കരു ത്തും പകരു ക എന്നതാണ്ഏറ്റവും പ്ര ധാനപ്പെട്ട കാര്യം. ഇതു വഴി
അവര്‍ക്ക് സമൂഹത്തിലേക്ക്കൂടുതല്‍ ഇടപഴകാന്‍ സാധിക്കും . അതേസമയം നൈപുണ്യ
വികസനത്തിലൂടെ അവരെ സ്വയം പര്യാപ്തരാക്കാന്‍ പരിശീലിപ്പിക്കു ന്നതും വളരെ നല്ലതാണ്.
സെറിബ്ര ല്‍ പാള്‍സിയു ള്ള കുട്ടികള്‍ക്ക്പ്ര ത്യേക ആവശ്യങ്ങളു ണ്ട്. ഡോക്ടര്‍മാരും യ
തെറാപ്പിസ്റ്റുകളും കുട്ടിയു ടെ ചികിത്സയു ടെ ഭൂരിഭാഗവും കൈകാര്യം ചെയ്യു മെങ്കി ലും , സ്വന്തം
കുട്ടിയു ടെ ജീവിതം സു ഗമമാക്കാന്‍ മാതാപിതാക്കള്‍ക്കും കുടും ബാഗങ്ങള്‍ക്കും വലിയ പങ്ക്
വഹിക്കാനാകും . മക്കളു ടെ / സഹോദരങ്ങളു ടെ ആരോഗ്യത്തെക്കു റിച്ച്മാതാപിതാക്കള്‍
അറിഞ്ഞിരിക്കേണ്ടതാണ്. ഇതോടൊപ്പം ചികിത്സയില്‍ പങ്ക്ചേരു ന്നതും നല്ലതാണ്.
ചികിത്സകള്‍ക്ക്ഫലം ലഭിക്കു ന്നു ണ്ടോ എന്നറിയാനും ഇത്സഹായിക്കും .
സെറിബ്ര ല്‍ പാള്‍സിയു ള്ള ഒരു കു ട്ടിക്ക്സഹോദരങ്ങള്‍ക്കോ, സമപ്രാ യക്കാര്‍ക്കോ ചെയ്യാന്‍
കഴിയു ന്ന എല്ലാ കാര്യങ്ങളും അവരെ പോലെ ചെയ്യാന്‍ കഴിയില്ല. പക്ഷേ പരിമിതിയില്‍
അസ്വസ്ഥനാകാതിരിയ്ക്കാന്‍ വേണ്ട പിന്തു ണ നല്‍കേണ്ടത്കുടും ബമാണ്. കുടും ബാഗങ്ങള്‍
ചേര്‍ന്ന്സെറിബ്ര ല്‍ പാള്‍സി ബാധി തരായ കുട്ടികളു ടെ മനസ്സ്വിശാലമാക്കാനു ള്ള
പ്ര വര്‍ത്തനങ്ങള്‍ നടത്തണം. ബീച്ചിലേക്കും പാര്‍ക്കു കളിലേക്കും കൊ ണ്ടുപോവുക, എല്ലാത്തരം
സംഗീതവും കേള്‍പ്പിക്കു ക, പല കളികളിലും പങ്കെടുപ്പിക്കു ക, മാതാപിതാക്കള്‍ പുതിയ
കാര്യങ്ങള്‍ പരീക്ഷിക്കു മ്പോള്‍, സജീവമായ പങ്ക്വഹിക്കാന്‍ കുട്ടിക്ക്അവസരം നല്‍കണം

← Back to Articles
Book Now
Lab Result