ഓർമ്മശക്തി മുതൽ രക്തസമ്മർദം വരെ; ഉപ്പിന്‍റെ അളവ്കൂടിയാൽ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

Oct 07, 2025

ഓർമ്മശക്തി മുതൽ രക്തസമ്മർദം വരെ; ഉപ്പിന്‍റെ അളവ്കൂടിയാൽ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

ഉപ്പിന്‍റെ ഉപയോഗം കൂടിയാൽ രുചിയെ മാത്രമല്ല ആരോഗ്യത്തെയും സാരമായി ബാധിക്കും . ആഹാരത്തിന്  രുചി വേണമെങ്കിൽ ഉപ്പ്  പ്രധാന ഘടകമാണ്. അത് മാത്രമല്ല  ചിലതരം ഭക്ഷണ പദാർഥങ്ങൾ കേടുകൂടാതെ ദീർഘകാലം സൂക്ഷിക്കുന്നതിനും ഉപ്പ് ഉപയോഗിക്കാറുണ്ട്. സോഡിയവും ക്ലോറൈഡും നിശ്ചിത അളവിൽ ശരീരത്തിന് ആവശ്യമാണ്. ശരീരത്തിന്‍റെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താനും  നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിനും ഉപ്പ് ആവശ്യമാണ്. എന്നാൽ നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും കൂടിയ അളവിൽ ഉപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം  ചെയ്യും .

വൃക്കകൾ
ശരീരത്തിൽ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പ്രധാന അവയവമാണ് വൃക്കകൾ. എന്നാൽ ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കകൾക്ക് സമ്മര്‍ദം ഉണ്ടാക്കുകയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു . ക്രമേണ വൃക്കകൾക്ക് തകരാര്‍ സംഭവിക്കും .

രക്തസമ്മർദം
ഉപ്പ്കൂടുതൽ ഉപയോഗിക്കുന്നതിലൂടെ രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നു . ഉപ്പിൽ സോഡിയം അടങ്ങിയതിനാൽ സോഡിയത്തിന്‍റെ അളവ് ശരീരത്തിൽ കൂടുന്നത് വാട്ടർ റിറ്റെൻഷൻ ഉണ്ടാക്കും . ഇത് രക്തത്തിൽ വ്യാപ്തം കൂട്ടുകയും രക്തക്കുഴലുകളിൽ സമ്മർദം കൂട്ടുകയും ചെയ്യും.

ഹൃദയം
രക്തസമ്മർദം കൂടിയാൽ ഹൃദ്രോഗസാധ്യതയും കൂടുന്നു . പക്ഷാഘാതം ഹൃദയത്തകരാറുകൾ ഇവയുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും ഉപ്പിന്‍റെ ഉപയോഗം കുറയ്ക്കുക.

വാട്ടർ റിറ്റെൻഷൻ
ഉപ്പ് അമിതമായാൽ ശരീരത്തിൽ അമിതമായി വെള്ളം നിലനിർത്താനിടയാക്കും. വെള്ളം അടിഞ്ഞു കൂടുന്നത്നീർക്കെട്ടിനു കാരണമാകുന്നു . ഇത്കൈകളിലും കാലുകളിലും വീക്കം ഉണ്ടാകും .
 

← Back to Articles
Book Now
Lab Result